ആലപ്പുഴ : കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടു കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ചലോ ഡൽഹി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കർഷക പ്രതിരോധ സമിതി തകഴിയിൽ ഐക്യദാർഢ്യ സംഗമം നടത്തി. ജില്ലാ സെക്രട്ടറി പി.ആർ.സതീശൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.കർഷക പ്രതിരോധ സമതി നേതാക്കളായ ഗണേഷ് ബാബു ചമ്പക്കുളം, അനീഷ് തകഴി തുടങ്ങിയവർ നേതൃത്വം നല്കി.