മുതുകുളം: യു. ഡി. എഫ്. ചിങ്ങോലി മണ്ഡലം കൺവെൻഷൻ ജില്ലാ കോൺഗ്രസ് കമ്മി​റ്റി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ പീറ്റർ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ ബി.കളത്തിൽ, കൺവീനർ എസ്.രാജേന്ദ്രകുറുപ്പ് ,അഡ്വ വി.ഷുക്കർ ,ജേക്കബ്ബ് തമ്പാൻ,.ജില്ലാ പഞ്ചായത്ത് മുതുകുളം ഡിവിഷൻ സ്ഥാനാർത്ഥി ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ എസ്.ആനന്ദവല്ലി ,ഷീജാ റഷീദ്, ചേപ്പാട് രൻജിത്ത്, അഡ്വ പി.ജി.ശാന്തകുമാർ, എച്ച്.നിയാസ്, പി.സുകുമാരൻ, ജി.നാരായണപിള്ള, കെ.വേണുഗോപാലൻ നായർ ,എം.എ.കലാം,ടി​.പി.ബിജു എന്നിവർ സംസാരിച്ചു