മാരാരിക്കുളം:സി.പി.എം മാരാരിക്കുളം ഏരിയ കമ്മ​റ്റി സെക്രട്ടറിയുടെ ചുമതല പാർട്ടി ജില്ലാ കമ്മ​റ്റി അംഗം അഡ്വ.കെ.ആർ.ഭഗീരഥന് നൽകി.നിലവിലെ സെക്രട്ടറി കെ.ഡി.മഹീന്ദ്രൻ ആര്യാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനാലാണ് കെ.ആർ.ഭഗീരഥന് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകാൻ പാർട്ടി ജില്ലാ കമ്മ​റ്റി തീരുമാനിച്ചത്. ഫോംമാ​റ്റിംഗ്‌സ് ഇന്ത്യാ ലിമി​റ്റഡിന്റെ ചെയർമാനാണ് കെ.ആർ.ഭഗീരഥൻ.