mert

മാന്നാർ: പണിമുടക്ക് ദിവസം റോഡരികിലെ കാട് വെട്ടി വൃത്തിയാക്കി മാന്നാർ എമർജൻസി റെസ്‌ക്യു ടീം അംഗങ്ങൾ. മാന്നാർ-ചെങ്ങന്നൂർ റോഡിൽ മാന്നാർ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് പടിഞ്ഞാറു വശം റോഡരികിൽ കാട് വളർന്നിട്ട് നാളുകളായി. സ്റ്റോർ ജംഗ്‌ഷനിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക്‌ പോകുമ്പോൾ എതിരെ നിന്ന് ഒരു വാഹനം വന്നാൽ കാണാൻ കഴിയാൻ പറ്റാത്ത വിധം കാട് വളർന്നു പന്തലിച്ചിരുന്നു. പണിമുടക്ക് ദിവസമായ വ്യാഴാഴ്ച മാന്നാർ എമർജൻസി റെസ്‌ക്യു ടീം അംഗങ്ങൾ കാട് വെട്ടി വൃത്തിയാക്കുകയായിരുന്നു.