ചേർത്തല:കടക്കരപ്പള്ളിയിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന രണ്ടു കോൺഗ്രസ് നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിതായി മണ്ഡലം പ്രസിഡന്റ് കെ.പി.ആഘോഷ് കുമാർ അറിയിച്ചു.ഏഴാം വാർഡിൽ മത്സരിക്കുന്ന ഡി.സി.സി അംഗം എസ്.രാജൻപിള്ള,മൂന്നാം വാർഡിൽ മത്സരിക്കുന്ന മഹിളാ കോൺഗ്രസ് ജില്ലാസെക്രട്ടറി ബിയാട്രീസ് മോഹൻദാസ് എന്നിവർക്കെതിരെയാണ് നടപടി.