ഹരിപ്പാട്: നങ്യാർകുളങ്ങര തട്ടാരമ്പലം റോഡിൽ കരിപ്പുഴ തോടിന് കുറുകെ ഉള്ള കരിപ്പുഴ ചെറിയപാലം പൊളിച്ച് വീതികൂട്ടി നിർമിക്കുന്ന തിനാൽ 30 തിങ്കൾ മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെടും. നങ്ങ്യാർകുളങ്ങര യിൽ നിന്നും തട്ടാരമ്പലത്തിലേക്ക് പോകുന്ന വാഹനങ്ങൾ പള്ളിപ്പാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മുട്ടം പള്ളിപ്പാട് റോഡ് വഴി കുരീക്കാട് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് കോട്ടമുറി ജംഗ്ഷനിലെത്തി വീണ്ടും വലത്തേക്ക് തിരിഞ്ഞ് തട്ടാരമ്പലം മാന്നാർ റോഡ് വഴി തട്ടാരമ്പലം ജംഗ്ഷനിൽ എത്തിച്ചേരാം. തട്ടാരമ്പലത്ത് നിന്നും നങ്യാർകുളങ്ങര വഴി​ പോകുന്ന വാഹനങ്ങളും ഇതേ വഴി തന്നെയാണ് പോകേണ്ടത്. കായംകുളം ഭഗവതിപ്പടി ചെട്ടികുളങ്ങര ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ മുട്ടം ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞു പോകണം. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പാലത്തിനു സമീപമുള്ള താത്കാലിക ബണ്ട് റോഡ് വഴി നടന്നുപോകാവുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനി​യർ അറിയിച്ചു.