ചേർത്തല:അരൂർ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികൾക്കായി തിരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരിയുടെ നേതൃത്വത്തിൽ ക്ലാസെടുത്തു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പാലിക്കുക,ഹരിത ചട്ടം പാലിക്കുക,തിരഞ്ഞെടുപ്പ് പ്രചരണത്തിന് വാഹനങ്ങൾ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉൾപ്പെടെ സ്ഥാനാർത്ഥികൾക്ക് റിട്ടേണിംഗ് ഓഫീസർ പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എൻജിനിയർ ഉഷ ബി.കുറുപ്പ് ചേർത്തലയിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിർദ്ദേശം നൽകി.യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ.ആശ,അരൂർ പൊലീസ് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.അരൂർ ഗ്രാമപഞ്ചായത്തിൽ 22 വാർഡുകളിലായി 87 പേരാണ് മത്സരിക്കുന്നത്.മൂന്ന് സമയങ്ങളിലായാണ് ഇവർക്കായി ക്ലാസ് സംഘടിപ്പിച്ചത്.