election

വേമ്പനാട് കായലിനോട് ചേർന്നു കിടക്കുന്ന പള്ളിപ്പുറം കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്കൊപ്പമാണ്. എങ്കിലും കരളുറച്ച് പൊരുതാനാണ് യു.ഡി.എഫ്തീരുമാനം. ബി.ജെ.പിയും ഇക്കുറി ശക്തമായ സാന്നിദ്ധ്യമാണ്. 1995ൽ യു.ഡി.എഫും 2000ൽ വയലാർ ഒഴിവാക്കി തണ്ണീർമുക്കം ചേർന്ന ശേഷം സി.പി.ഐയും തുടർന്ന് മൂന്ന് തവണ സി.പി.എമ്മും ആണ് ജയിച്ചത്.

 ഡിവിഷൻ ഘടന

ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 17ഉം തണ്ണീർമുക്കത്തെ 21ഉം തൈക്കാട്ടുശ്ശേരിയിലെ (10,8) വാർഡുകളും ഉൾപ്പെടുന്നു.

 മുന്നണി സ്ഥാനാർത്ഥികൾ

# അഡ്വ.പി.എസ്.ഷാജി (എൽ.ഡി.എഫ്)

ചേർത്തല ബാറിലെ അഭിഭാഷകൻ.തണ്ണീർമുക്കം എൽ.സി സെക്രട്ടറി,ചേർത്തല ഏരിയ സെക്രട്ടറി, ആലപ്പുഴ ജുവനൈൽ ജസ്​റ്റിസ് ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കേരള സർവ്വകലാശാല സെന​റ്റംഗമായിരുന്നു. നിലവിൽ ആലപ്പി ഡിസ്ട്രിക്ട് കക്കാതൊഴിലാളി യൂണിയൻ പ്രസിഡന്റ്, സി.ഐ.​ടി.യു ജില്ലാ കമ്മി​റ്റിയംഗം, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, വാരണം എസ്.സി.ബി1317പ്രസിഡന്റ്.

വി.എം.സുഗാന്ധി (യു.ഡി.എഫ്)

കെ.എസ്.യുവിലൂടെ സംഘടനാ പ്രവർത്തനത്തിലേക്ക്. കഴിഞ്ഞ തവണ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം.കെ.എസ്.യു താലൂക്ക് ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല യു.യു.സി ആയിരുന്നു.പച്ചക്കറി വ്യാപാരി.

എം.എസ്.ഗോപാലകൃഷ്ണൻ (എൻ.ഡി.എ)

തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മുൻ അംഗം. ആർ.എസ്.എസിലൂടെ പൊതുരംഗത്തെത്തി. ബി.ജെ.പി പഞ്ചായത്ത് കമ്മി​റ്റിയുടേയും നിയോജകമണ്ഡലത്തിന്റെയും വിവിധ സ്ഥാനങ്ങൾ വഹിച്ചു. കർഷകനാണ്. നിലവിൽ ചേർത്തല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി.

കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം

 സിന്ധു വിനു(സി.പി.എം.)......................19776
 ജി. ശശികല (ജെ.ഡി.യു)........................17834
 അമ്പിളി ബാബു (ബി.ജെ.പി)..................8481

 ഭൂരിപക്ഷം .............................................1942