കായംകുളം: അഴിമതിയും കള്ളക്കടത്തും സ്വജന പക്ഷപാതവും നടത്തി കുപ്രസിദ്ധിയാർജിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കായംകുളത്ത് ജി.ഡി.എം. ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി. എസ്.സി. ലിസ്റ്റ് നിലനിൽക്കുമ്പോൾ ഒരു ലക്ഷത്തിലധികം പാർട്ടി പ്രവർത്തകരെ പുറം വാതിലിലൂടെ നിയമിച്ച് കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിച്ച സർക്കാരിന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പി.എസ്.ബാബുരാജ്, എ.ത്രിവിക്രമൻ തമ്പി, എ.ജെ. ഷാജഹാൻ, കെ.രാജേന്ദ്രൻ, കെ.പുഷ്പദാസ്, എസ്.അബ്ദുൽനാസർ ബി.ബാബുപ്രസാദ് എന്നിവർ പ്രസംഗിച്ചു.