കായംകുളം :റെയിൽവേ വൈദ്യുതി വിഭാഗം ജീവനക്കാരൻ ജോലിയ്ക്കിടെ ഷോക്കേറ്റു മരിച്ചു.
ചവറ തോട്ടിൻ വടക്ക് താരഗിരിയിൽ വി.ബിജു (44) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ന് കൃഷ്ണപുരം ലെവൽ ക്രോസ് ഗേറ്റിന് സമീപം റെയിൽവേ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കിടെയാണ് അപകടം.
ലൈനിൽ പണി തീർത്ത ശേഷം എർത്ത് റാഡ് ക്ലാമ്പ് നീക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവർ ഉടൻ തന്നെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഭാര്യ :ദീപാകുമാരി, മക്കൾ :സിദ്ധാർത്ഥൻ, ദ്രുപത്.