വള്ളികുന്നം: എൻ.ഡി.എ വള്ളികുന്നം 12-ാം (കാമ്പിശ്ശേരി ) വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സതീഷ് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. . എസ്.സി മോർച്ച വള്ളികുന്നം കിഴക്ക് ഏരിയ കൺവീനർ രാജീവ്‌ താളീരാടി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ട്രഷറർ കെ.ജി. കർത്താ മുഖ്യപ്രഭാഷണം നടത്തി., മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ , പന്ത്രണ്ടാം വാർഡ് സ്ഥാനാർഥി സന്ധ്യാ രാജീവ്‌, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറിയും,മണക്കാട് ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥിയുമായ കെ..പി.ശാന്തിലാൽ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു.. ഒ.ബി.സി മോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുധിതാളീരാടി,ബി ജെ പി ഏരിയ വൈസ് പ്രസിഡന്റ് വിജയൻ തുണ്ടിൽ, ഏരിയ കമ്മിറ്റിയംഗം രാഗേഷ് കാട്ടൂർ എന്നിവർ സംസാരിച്ചു.