അമ്പലപ്പുഴ: പിണറായി സർക്കാർ എല്ലാ അർത്ഥത്തിലും പ്രതിക്കൂട്ടിലായിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ്. അമ്പലപ്പുഴ ബ്ലോക്ക് സ്ഥാനാർത്ഥി സംഗമം പുന്നപ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാരിനെതിരെ ജനം വോട്ടിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.എ.എ.റസാഖ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബാബു പ്രസാദ്, അഡ്വ.എബി കുര്യാക്കോസ്, പി.നാരായണൻകുട്ടി ,എസ്.സുബാഹു, പി.സാബു, എസ്.പ്രഭുകുമാർ, തോമസ് ചുള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു.