ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണ പദ്ധതി കുട്ടനാടിന് അനുയോജ്യമായ തരത്തിൽ പുനരാവിഷ്കരിക്കണമെന്ന് എ.സി റോഡ് ജാഗ്രതാസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുട്ടനാട്ടുകാരുടെ അഭിപ്രായം ആരാഞ്ഞിരുന്നെങ്കിൽ വെള്ളത്തിൽ മുങ്ങുന്ന ഭാഗങ്ങൾ സെമി എലിവേറ്റഡ് ഹൈവേയിൽ ഉൾപ്പെടുത്താമായിരുന്നു. ഇത് ഒഴിവാക്കിയാണ് സെമി എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്. റോഡ് വികസനത്തോടൊപ്പം ജലഗതാഗതത്തെ പാടെ അവഗണിച്ചു. ആരുടെ താല്പര്യത്തിനായിട്ടാണ് റോഡ് പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമാണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എ.സി റോഡ് ജാഗ്രതാസമിതി പ്രസിഡന്റ് സന്തോഷ് ശാന്തി, കൺവീനർ ജോർജ്ജ് മാത്യുവാച്ച, കോ ഓർഡിനേറ്റർ ടോംജോസഫ്, സെക്രട്ടറി അഡ്വ. ജിബിൻ തോമസ്, പി.ആർ.ഒ മനോജ് കാക്കുളം എന്നിവർ പങ്കെടുത്തു.