ആലപ്പുഴ: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയിൽ പേടിയില്ലെന്നും അവർ കണ്ടെത്താൻ ശ്രമിച്ചതും കണ്ടതുമായ കാര്യങ്ങൾ പറയട്ടെയെന്നും മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. കെ.എസ്.എഫ്.ഇയുടെ ദിവസ വരുമാനം ട്രഷറിയിൽ അടയ്ക്കാനുള്ളതല്ല. ലോട്ടറി പോലെ പണം അടയ്ക്കണമെന്ന് പറയുന്നത് എവിടത്തെ നിയമമാണ്? ഇക്കാര്യം ആർക്കും പരിശോധിക്കാം.
വിജിലൻസ് പറയുന്നത് അസംബന്ധമാണ്. ഇങ്ങനെയുള്ള വാദങ്ങൾ പത്രക്കുറിപ്പായി ഇറക്കരുത്. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജലൻസല്ല. അതിനിവിടെ നിയമ വകുപ്പുണ്ട്. നിയമവകുപ്പിന്റെ അംഗീകാരത്തോടെയാണ് കെ.എസ്.എഫ്.ഇ പ്രവർത്തിക്കുന്നത്. സുതാര്യമായ സ്ഥാപനമാണ്. എല്ലാ കാര്യങ്ങളും ചെയർമാൻ വിശദീകരിക്കും. ഇ.ഡിയും സി.എ.ജിയും സംസ്ഥാനത്തിന്റെ വികസനത്തിനെതിരെ ഗൂഢാലോചന നടത്തുന്നു. മസാല ബോണ്ട് വിവാദം സൃഷ്ടിച്ച് ഇ.ഡി ബി.ജെ.പിയുടെ രാഷ്ട്രീയ ഉപകരണമായി അധപതിച്ചു. സി.എ.ജി ചെയ്തത് ഭരണഘടനാ പദവിക്ക് യോജിക്കാത്ത നടപടിയാണെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.