ആലപ്പുഴ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യനും ഇന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും. കെ.സുരേന്ദ്രന്റെ പര്യടനം രാവിലെ 10ന് തിരുവൻവണ്ടൂരിൽ നിന്നും ആരംഭിച്ച് ചെങ്ങന്നൂർ , മുളക്കുഴ , ചെറിയനാട് , ചെറുവല്ലൂർ , ഭരണിക്കാവ് , പത്തിയൂർ , കുട്ടനാട്ടിലെ കിടങ്ങറ , തകഴി , ഹരിപ്പാട്, കരുവാറ്റ ,പള്ളിപ്പാട് ,കാർത്തികപ്പള്ളി എന്നിവിടങ്ങളിലൂടെ രാത്രി 8ന് ചേപ്പാട് പള്ളിയിലെ സന്ദർശനത്തോടെ സമാപിക്കും .
നിവേദിത സുബ്രമണ്യം രാവിലെ 11ന് പുറക്കാട് കരൂർ ക്ഷേത്രത്തിനു സമീപം വാർഡ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം ആരംഭിക്കുന്ന പര്യടനം ആലപ്പുഴയിലെ കൊമ്മാടി , പുന്നമട , കഞ്ഞിക്കുഴി , തണ്ണീർമുക്കം എന്നിവിടങ്ങളിലൂടെ വൈകിട്ട് 6ന് തുറവൂരിൽ കുടുംബസംഗമത്തോടെ സമാപിക്കും.