ഹരിപ്പാട് : വാളയാർ പെൺകുട്ടിയുടെ പ്രേതം അലട്ടുന്ന പിണറായി സർക്കാരിനെതിരെ വിധി എഴുതുവാൻ ജനം കാത്തിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
വാളയാറിൽ പീഡനത്തിന് ഇരയായ കുടുംബത്തെ ആശ്വസിപ്പിക്കാൻ പോലും ഈ സർക്കാരിനായില്ല. ഈ കേസിൽ പ്രതികളായവരെ അറസ്റ്റു ചെയ്യുന്നതിനു പകരം സംരക്ഷിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലംതല തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ചിങ്ങോലി ശ്രീഭദ്രാ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അനിൽ ബി.കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബി.ബാബുപ്രസാദ്, എ.കെ.രാജൻ, ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ ,ശ്രീദേവീ രാജൻ, എസ്.രാജേന്ദ്രക്കുറുപ്പ്, വി.ഷുക്കർ, എം.ബി.സജി, ജേക്കബ്ബ് തമ്പാൻ, എസ്.ദീപു, സുജിത്ത്.എസ്.ചേപ്പാട്, കെ.എ.ലത്തീഫ് എന്നിവർ സംസാരിച്ചു.