ആലപ്പുഴ: കർഷകരെ കോർപ്പറേറ്റ് സ്ഥാപങ്ങളുടെ അടിമകളാക്കുന്ന പുത്തൻ കർഷക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം നാടിന് വേണ്ടിയുള്ളതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു.കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ ആലപ്പുഴയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തിനെ തീറ്റിപോറ്റുന്ന കർഷകരെ അടിച്ചമർത്തുന്നതും ജയിലടക്കുന്നതും ജനങ്ങൾ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആബിദ് അദ്ധ്യക്ഷനായി.പി.കെ.ബൈജു,ഈ.ഇസഹാക്ക്,എസ്.ഷെറീഫ്,വെങ്കിടേഷ് എന്നിവർ സംസാരിച്ചു.