ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിനോട് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും അനുബന്ധ സാമഗ്രികളും ബ്ലോക്ക്, നഗരസഭ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്തു. ഇവ അതാതു ബ്ലോക്ക് ,മുനിസിപ്പാലിറ്റി സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും. ഓരോ ബോക്‌സിലും 10 വീതം മെഷീനുകളാണ് വച്ചിരിക്കുന്നത്.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ എ.അലക്‌സാണ്ടർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ,തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.