a

മാവേലിക്കര- ചെട്ടികുളങ്ങരയിൽ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും നശിപ്പിക്കുന്നതായി പരാതി. ചെട്ടികുളങ്ങര നോർത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന യൂ.ഡി.എഫ് സ്ഥാനാർഥികളുടെ ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു മാവേലിക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.