ആലപ്പുഴ: നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ യുവതിയുടെ അക്കൗണ്ടിൽ നിന്ന് അരലക്ഷത്തിലധികം രൂപ അപഹരിച്ചതായി പരാതി.ആലപ്പുഴ പല്ലന കൊച്ചുതൈയ്ക്കൽ എൻ.എസ് റജീനയുടെ പേരിൽ എസ്.ബി.ഐ ഹരിപ്പാട് ടൗൺ ബ്രാഞ്ചിലുണ്ടായിരുന്ന അക്കൗണ്ടിൽ നിന്നാണ് കഴിഞ്ഞ ഒക്ടോബർ 26 മുതൽ നവംബർ 11 വരെയുള്ള ദിവസങ്ങളിലായി 56800 രൂപ നഷ്ടമായത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ റജീന ബാങ്കിൽ 11ന് പരാതി നൽകിയിരുന്നു. ഗൂഗിൾ പേ വഴിയാണ് പണം നഷ്ടമായതെന്ന് മാനേജർ പറഞ്ഞുവെങ്കിലും തുടർ നടപടിയ്ക്ക് ബാങ്ക് മുതിർന്നില്ലെന്ന് റജീന തൃക്കുന്നപ്പുഴ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.