ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല ഉത്സവം ഇന്ന് നടക്കും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ചടങ്ങുകൾ മാത്രമായാണ് ഇക്കുറി പൊങ്കാല .
പുലർച്ചെ നാലിന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. പത്തിന് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച് ക്ഷേത്ര കൊടിമരചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. തുടർന്ന് ക്ഷേത്രം മുഖ്യകാര്യദർശി രാധാകഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ അഗ്നിപകരും. 12ന് പൊങ്കാലനേദ്യം നടക്കും. തുടർന്ന് ദേവിയെ അകത്തേയ്ക്ക് എളുന്നള്ളിച്ച് ഉച്ചദീപാരാധനയും, ദിവ്യാഭിഷേകവും നടത്തും. വൈകിട്ട് ദീപാരാധനയോടെ കാർത്തിക സ്തംഭത്തിൽ അഗ്നിപകരും. ക്ഷേത്ര മൈതാനത്തോ, പൊതുസ്ഥലങ്ങളിലോ, വഴിയോരങ്ങളിലോ പൊങ്കാലയിടാൻ ഭക്തരെ അനുവദിക്കില്ല.