പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 1140-ാം നമ്പർ തൃച്ചാറ്റുകുളം ചേലാട്ടു ഭാഗം ശാഖയിലെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 9 ന് ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡൻ്റ് പി.കെ.രവി പാറക്കാടന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സെക്രട്ടറി വി.കെ.രവീന്ദ്രൻ, വൈസ് പ്രസിഡൻ്റ് പി.കെ.പുരുഷൻ, വനിതാ സംഘം യൂണിയൻ കൗൺസിലർ മഞ്ജുഷ വേണുഗോപാൽ, യൂത്ത് മൂവ്മെൻ്റ് ശാഖ പ്രസിഡൻ്റ് കെ.എസ്.സുജിത്ത് എന്നിവർ സംസാരിക്കും.