ആലപ്പുഴ : എൻ.ഡി.എ. ഭരണിക്കാവ് ഡിവിഷൻ കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ഇന്ന് ഉച്ചയ്ക്ക് 2 ന് കോയിക്കൽ ചന്ത കമ്മ്യൂണിറ്റി ഹാളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജയൻ ഭരണിക്കാവ് അദ്ധ്യക്ഷത വഹിക്കും. എൻ.ഡി.എ. ചെയർമാൻ ശ്രീകുമാർ മങ്കുഴി സ്വാഗതവും ബി.ഡി.ജെ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണവും നടത്തും.