ചാരുംമൂട് : ഭരണിക്കാവ് ബ്ളോക്ക് പരിധിയിലെ കൗണ്ടിംഗ് സെന്ററിൽ നിന്നും താമരക്കുളം വി.വി.എച്ച്.എസ്.എസിനെ ഒഴിവാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം.ചാരുംമൂട് പറയംകുളം സെന്റ് ജോസഫ്സ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് പുതിയ കൗണ്ടിംഗ് സെന്ററെന്ന് ബ്ളോക്ക് പഞ്ചായത്ത് ഉപ വരണാധികാരി ഇ.ദിൽഷാദ് അറിയിച്ചു.