ചാരുംമൂട് : ചരിത്രത്തിലില്ലാത്ത തരത്തിലുള്ള അഴിമതി ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താമരക്കുളം ചത്തിയറയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവൻപിള്ള അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.
മുൻ എം.എൽ.എ കെ.കെ.ഷാജു, മഠത്തിൽ ഷുക്കൂർ, ജി.ഹരി പ്രകാശ്, ജി.വേണു , ബി. രാജലക്ഷ്മി, ടി.പാപ്പച്ചൻ , എ.എസ്. ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.