ചേർത്തല:ഗ്രീൻ സിറ്റി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചേർത്തല തെക്ക് പഞ്ചായത്ത് അർത്തുങ്കൽ 20-ാം വാർഡിൽ കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോൺ വിതരണം ചെയ്തു.ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സെന്റ് ഫ്രാൻസിസ് സ്‌കൂളിലെ വിദ്യാർത്ഥിനികളായ ലയാ ജസ്‌ന,ലിനു ജസ്‌ന എന്നിവർക്ക് റോട്ടറി സോൺ അസിസ്റ്റന്റ് ഗവർണർ കുമാരസ്വാമി പിള്ള മൊബൈലുകൾ വിതരണംചെയ്തു.പ്രസിഡന്റ് വി.ജയശങ്കർ,സെക്രട്ടറി മോഹൻ പി.ഷാജി,സോണൽ ചെയർമാൻ ഡോ.പ്രസന്ന ചന്ദ്രൻ,ഡിസ്ട്രിക്ട് ചെയർമാൻ ജി.ഷാജി,മുൻ പ്രസിഡന്റ് പൊന്നപ്പൻ എന്നിവർ സംസാരിച്ചു.