മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന വെണ്മണി ഇടതു പക്ഷത്തിന് നിർണ്ണായക സ്വാധീനമുള്ള ഡിവിഷനാണ്. ഇത്തവണ വനിതാ സംവരണമാണ്. പൊതുരംഗത്ത് സമ്മതരായ വനിതകളെയാണ് മൂന്ന് മുന്നണികളും രംഗത്തിറക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് രൂപീകൃതമായ ശേഷം ഒരിക്കൽ പോലും യു.ഡി.എഫിന് ഇവിടെ വിജയക്കൊടി നാട്ടാനായില്ല.സി.പി.എമ്മിന്റെ ജെബിൻ പി.വർഗീസ് 5,177 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത്.എന്നാൽ പഴയ വീരഗാഥകൾ പൊളിച്ചെഴുതാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ നേടിയ 11,000 ത്തിലധികം വോട്ടുകൾ തങ്ങളുടെ സ്വാധീനത്തിന് തെളിവായി എൻ.ഡി.എയും ചൂണ്ടിക്കാട്ടുന്നു.
# ഡിവിഷൻ ഘടന
തഴക്കര, തെക്കേക്കര, വെണ്മണി പഞ്ചായത്തു വാർഡുകൾ മുഴുവനായും ആല, ചെട്ടികുളങ്ങര പഞ്ചായത്തുകളുടെ മൂന്ന് വാർഡുകളുമാണ് വെണ്മണിയിൽ ഉൾപ്പെടുന്നത്.
# മുന്നണി സ്ഥാനാർത്ഥികൾ
മഞ്ജുള ദേവി (മഞ്ജുശ്രീകുമാർ-എൽ.ഡി.എഫ്)
സി.പി.എം അംഗം. വെണ്മണി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ.ജനാധിപത്യ മഹിളാ അസോസിയേഷൻ വെണ്മണി വെസ്റ്റ് മേഖല പ്രസിഡന്റ്. ഏരിയാ കമ്മിറ്രി അംഗം.
അനിത സജി (യു.ഡി.എഫ്)
കോൺഗ്രസ് ഗാന്ധിദർശൻ സമിതി ജില്ലാ ഉപാദ്ധ്യക്ഷ, സംസ്ഥാന കൺവീനർ.മഹിളാ കോൺഗ്രസ് വെട്ടിയാർ മണ്ഡലം വൈസ് പ്രസിഡന്റ്,ജനശക്തി റിസോഴ്സ് പേഴ്സൺ.
ഗീത ഓമനക്കുട്ടൻ (എൻ.ഡി.എ)
ബി.ജെ.പി പ്രതിനിധി. മഹിളാ മോർച്ച മാവേലിക്കര നിയോജക മണ്ഡലം ട്രഷറർ.കുടംബശ്രീ സി.ഡി.എസ് അംഗം.
# കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
ജെബിൻ പി.വർഗീസ് (സി.പി.എം)..........19,357
മുരളി വൃന്ദാവനം (കോൺ).......................14,180
അഡ്വ.കെ.കെ.അനൂപ് (ബി.ജെ.പി)..........11,389
ഭൂരിപക്ഷം.......................5,177