പൂച്ചാക്കൽ: ജീവകാരുണ്യ പ്രവർത്തകനായ ചിറ്റേഴത്ത് ഒ.സി.വക്കച്ചന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ പള്ളിപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മത്സരം ശ്രദ്ധേയമാകുന്നു. ടെലിവിഷനാണ് ചിഹ്നം. രണ്ടു പതിറ്റാണ്ടുകളായി പൊതുപ്രവർത്തങ്ങളിലേർപ്പെട്ടുകൊ
സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ തുല്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെടുന്ന വൺ ഇന്ത്യ വൺ പെൻഷൻ (ഒ.ഐ.ഒ.പി) പ്രസ്ഥാനത്തിന്റെ പിന്തുണ ഈ സ്വതന്ത്ര സ്ഥാനാർത്ഥിക്കുണ്ട്. തന്റെ ബിസിനസുകളിൽ നിന്നു കിട്ടുന്ന ലാഭത്തിന്റെ നല്ലൊരു പങ്കും അർഹതയുള്ളവരെ സഹായിക്കാനും വിവിധ മേഖലകളിൽ മികവ് തെളിയിച്ച കലാ കായിക പ്രതിഭകളെ ആദരിക്കാനുമാണ് വിനിയോഗിക്കുന്നത്. അതിനായി ആദരം സാന്ത്വനം എന്ന ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. കേളമംഗലത്ത് വാദ്യകലാകരന്മാർക്കായി ശിങ്കാരിമേള സമിതി രൂപീകരിച്ചു. പ്രദേശത്തെ പതിനഞ്ചോളം കലാകായിക സമിതികൾക്ക് സഹായങ്ങൾ ചെയ്യുന്നുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവത്കരണ ക്യാമ്പുകൾക്കും വക്കച്ചൻ നേതൃതം വഹിക്കുന്നു.
നൂറു കണക്കിന് കുട്ടികൾക്കാണ് എല്ലാ വർഷവും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്.കൂടാതെ മികച്ച വിജയം നേടുന്നവരെ ആദരിക്കുകയും തുടർ പഠനത്തിനായി സഹായം എത്തിക്കുകയും ചെയ്യുന്നുണ്ട്.
കഞ്ഞിക്കുഴിയിലെ സഖാവ് കെ.കെ.കുമാരൻ സ്മാരക പാലിയേറ്റീവ് കെയർ യൂണിറ്റ്, സി.പി.എം ചേർത്തല ഏരിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം വിശപ്പു രഹിത പദ്ധതി എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വക്കച്ചൻ, 2018 ലെ പ്രളയബാധിത പ്രദേശങ്ങളിൽ അയ്യായിരത്തോളം ഭക്ഷ്യ കിറ്റുകളും നൂറ് കണക്കിന് പേർക്ക് വസ്ത്രങ്ങളും എത്തിച്ചു നൽകി.
പൊക്കം കുറഞ്ഞവരുടെ ജീവിത കഥ പറയുന്ന പോർക്കളം എന്ന സിനിമയുടെ നിർമ്മാണത്തിലും ഒ.സി. വക്കച്ചൻ പങ്കാളിയായി. സംവിധായകനായ ഛോട്ടാ വിപിന് ഇന്ത്യയിലെ രണ്ടാമത്തെ പൊക്കം കുറഞ്ഞ സംവിധായകനുള്ള ബഹുമതിയും ലഭിച്ചു. വൺ ഇന്ത്യ വൺ പെൻഷൻ പ്രസ്ഥാനത്തിലെ പ്രവർത്തകരായ ബിന്ദുസജീവൻ പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാർഡിലും ബിജുമോൻ ആറാം വാർഡിലും ഷീബാ രാജേഷ് പതിനാറാം വാർഡിലും കുട ചിഹ്നത്തിൽ മത്സരിക്കുന്നു. നാലാം വാർഡിൽ മത്സരിക്കുന്ന ജ്യോതിശ്രീക്ക് ശംഖാണ് ചിഹ്നം. തിരുനല്ലൂർ ഗവ.ഹൈസ്കൂൾ അദ്ധ്യാപിക മേബിയാണ് വക്കച്ചന്റെ ഭാര്യ. വിദ്യാർത്ഥിനികളായ കാരുണ്യയും കീർത്തനയുമാണ് മക്കൾ.