ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമായി ഒമ്പത് കേന്ദ്രങ്ങളിൽ മന്ത്രി ജി. സുധാകരൻ തിരഞ്ഞെടുപ്പ് പര്യടനം നടത്തി.

ഇന്നലെ രാവിലെ 9 ന് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ അസംബ്ലി ജംഗ്ഷനിൽ നിന്നായിരുന്നു തുടക്കം. കിഫ് ബി ഉൾപ്പടെ വിവിധ പദ്ധതികളിലായി 422 കോടി രൂപയുടെ വികസ പ്രവർത്തനങ്ങളാണ് പുന്നപ്ര വടക്ക് പഞ്ചായത്തിൽ മാത്രം നടപ്പിലാക്കിയതെന്ന് ജി. സുധാകരൻ പറഞ്ഞു. ഇതിൽ ഭൂരിഭാഗവും പൂർത്തീകരിച്ചു. മറ്റുള്ളവ നിർമ്മാണ പുരോഗതിയിലുമാണ്. ദേശീയപാതയ്ക്ക് സമാനമായ റോഡുകളാണ് പഞ്ചായത്തിൽ നിർമ്മിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഗീതാ ബാബു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം എച്ച്.സലാം, ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, സി. വാമദേവൻ, കെ.എഫ്. ലാൽജി, കെ. മോഹൻകുമാർ, എൻ.പി. വിദ്യാനന്ദൻ, എം. രഘു, കെ.പി. സത്യകീർത്തി എന്നിവരും മന്ത്രിക്കൊപ്പം വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.