മുതുകുളം: ജില്ലാ പഞ്ചായത്ത് മുതുകുളം ഡിവിഷനിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വന്ദികപ്പളിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ജോൺ തോമസ്, അഡ്വ.വി.ഷുക്കൂർ, ഷംസുദ്ദീൻ കായിപ്പുറം, എച്ച്.നിയാസ്, സുജൻ മുതുകുളം, സുജിത്ത് എസ്.ചേപ്പാട്, പി.സുകുമാരൻ, അനസ്, ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു.