bdn

ഹരിപ്പാട്: പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണു തൊഴിലാളി മരിച്ചു. നങ്ങ്യാർകുളങ്ങര ബിൻസി ഭവനത്തിൽ കുഞ്ഞുമോൻ (60) ആണ് മരിച്ചത്. അപകടം ഉണ്ടായ ഉടൻ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരിപ്പാട് പൊലീസ് കേസെടുത്തു. ഭാര്യ: ലത. മക്കൾ: ബിൻസി, ബിനു, ലിനു. മരുമക്കൾ: തങ്കച്ചൻ, അഞ്ചു, ഷിജു തോമസ്. സംസ്കാരം പിന്നീട്.