പന്തളം: റിട്ട. കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എൻജിനിയർ എം.എം. ജഗ്ഷനിൽ പുത്തൻവിളയിൽ എം. യൂസഫ് റാവുത്തറുടെ ഭാര്യ താഹിറബീവി (70) നിര്യാതയായി. കബറടക്കം ഇന്ന് 10ന് കടയ്ക്കാട് ജുമാമസ്ജിദിൽ. മക്കൾ: സലിം യൂസഫ് (പുത്തൻവിളയിൽ മെഡിക്കൽസ്, പന്തളം), ഹുസൈൻ യൂസഫ് (ദുബായ്), പരേതയായ സലിനബീവി. മരുമക്കൾ: അബ്ദുൾ ഹമീദ് (റിട്ട. സെയിൽടാക്‌സ് ഓഫീസർ, ചങ്ങനാശ്ശേരി), നൂർജഹാൻ, രേഷ്മ.