ആലപ്പുഴ: ബൈപ്പാസിൽ ഇരവുകാട് റാണി തോടിന് കുറുകെ നിർമ്മിച്ച കലുങ്കിന്റെ അടിഭാഗം ഉയർന്നു നിൽക്കുന്നതിനാൽ നീരൊഴുക്ക് തടസപ്പെടുന്നുവെന്ന പരാതിക്ക് പരിഹാരമായി. ഇരവുകാട് പാടം ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാവുന്ന വിവരം വാർഡ് കൗൺസിലർ ഇന്ദു ടീച്ചർ മന്ത്രി ജി.സുധാകരന്റെ ശ്രദ്ധയിൽ കൊണ്ടു വന്നതിനെ തുടർന്നാണ് ഈ നടപടി ഉണ്ടായത്.

കലുങ്കിന് സമാന്തരമായി ബൈപ്പാസ് കുറുകെ മുറിച്ച് വലിയ കുഴലുകൾ സ്ഥാപിച്ചാണ് സുഗമമായ നീരൊഴുക്കിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ആലപ്പുഴ നഗരത്തിലെ വെള്ളത്തിന്റെ ഏറിയ പങ്കും റാണി തോട്ടിലൂടെ ഒഴുകിയാണ് വാടപ്പൊഴി വഴി കടലിലെത്തുന്നത്. പുതിയ കുഴലുകൾ സ്ഥാപിക്കുന്നതോടെ ഇരവുകാട് പാടം പ്രദേശത്തെ 300 ഓളം കുടുംബങ്ങൾക്ക് ഭീഷണിയായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവും.