കായംകുളം: കോലെടുത്ത് ലെവൽ ക്രോസിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചേരാവള്ളി മരുതിനാട്ട് കിഴക്കതിൽ ശാരദനിവാസിൽ ശരവണന്റെ മകൻ അഭിജിത്താണ് (21) മരിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നതെന്ന് കരുതുന്നു. ടൂ വീലർ വർക്ക്ഷോപ്പ് ജീവനക്കാരനാണ്. അമ്മ: അമ്പിളി. സഹോദരങ്ങൾ: അശ്വത്, അഭിരാമി.