t


ആലപ്പുഴ: ജില്ലയിൽ ഇന്നലെ 275 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5654ആയി. 258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 765 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 41570 പേർ രോഗ മുക്തരായി. എഴുപുന്ന സൗത്ത് സ്വദേശിനി ഏലിക്കുട്ടി ഫെലിക്സ് (74), ചേർത്തല സ്വദേശി മുകുന്ദൻ (83) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9727

 വിവിധ ആശുപത്രികളിലുള്ളവർ: 1325

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 221

# 38 കേസ്, 10 അറസ്റ്റ്


ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 38 കേസുകളിൽ 10 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്
ധരിക്കാത്തതിന് 253 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 766 പേർക്കും എതിരെ നടപടി സ്വീകരിച്ചു.