ചേർത്തല:എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്ത് നടത്തിയ വികസന മുന്നേറ്റമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രധാനമായും പരിഗണിക്കുകയെന്ന് മന്ത്റി സുധാകരൻ പറഞ്ഞു.ചേർത്തല നഗരസഭ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി നേതൃത്വത്തിൽ നെടുമ്പ്രക്കാട് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചേർത്തലയിൽ ഉൾപ്പെടെ വികസന പദ്ധതികൾ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.സംസ്ഥാനത്ത് പുതുചരിത്രം സൃഷ്ടിച്ച സർക്കാരിനെ ആക്ഷേപിക്കാനുള്ള പ്രചാരണങ്ങൾ ഇവിടെ വിലപ്പോകില്ല. ജില്ലയിൽ എൽ.ഡി.എഫ് ചരിത്ര വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് പ്രകടനപത്രിക സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി യു.മോഹനന് നൽകി മന്ത്റി പ്രകാശനംചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.ടി. ജിസ്‌മോൻ അദ്ധ്യക്ഷനായി.കൺവീനർ കെ.രാജപ്പൻനായർ സ്വാഗതം പറഞ്ഞു.കെ.പ്രസാദ്,എൻ.ആർ.ബാബുരാജ്,സണ്ണി തോമസ്,യു.മോഹനൻ,എൻ.പി.ബദറുദീൻ,തോമസ് വടക്കേക്കരി,അഡ്വ.ജെറ്റിൻ കൈമാപറമ്പിൽ എന്നിവർ സംസാരിച്ചു.