photo

ചേർത്തല:ചേർത്തല നഗരസഭ തിരഞ്ഞെടുപ്പ് കൺവൻഷൻ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ഈസ്​റ്റ് ഏരിയ പ്രസിഡന്റ് രാജേഷ് ഓംകാരേശ്വരം അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ,ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെ.പി.വിനോദ്,വെള്ളിയാകുളം പരമേശ്വരൻ,ടി.സജീവ് ലാൽ,പത്മകുമാർ,അരുൺ കെ.പണിക്കർ,ശിവ പ്രസാദ്,ചന്ദ്രൻ നെടുമ്പ്രക്കാട് തുടങ്ങിയവർ സംസാരിച്ചു.