t

ഹരിപ്പാട്: എൽ.ഡി.എഫ് വന്നു, എല്ലാം ശരിയായി എന്നല്ല ഒരു വഴിക്കായി എന്നാണ് പറയേണ്ടതെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. ഹരിപ്പാട് നഗരസഭയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തി ചർച്ചകളിൽ ഇടതു വക്താക്കൾ പരാജയപ്പെട്ടു പോകുന്നു. ഇത് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് തന്നെ സംഭവിച്ച ജീർണതയും അസ്തിത്വവും ഇല്ലായ്മയും വ്യക്തമാക്കുന്നതാണ്. ജനങ്ങൾ കണ്ടെത്തിയ ശത്രുക്കളായ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും തുടച്ചു നീക്കാനുള്ള അവസരം സമ്മതിദായകർ നിർവഹിച്ചാൽ ബി.ജെ.പിക്ക് മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെ. ദിലീപ് കുമാർ അദ്ധ്യക്ഷനായി. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രമേശൻ കൊച്ചുമുറി മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണമേഖല അദ്ധ്യക്ഷൻ കെ. സ്വീകരിച്ചു.