ഹരിപ്പാട്: ഡൽഹിയിൽ നടക്കുന്ന കർഷക- കർഷക തൊഴിലാളി പ്രക്ഷോഭകർക്കെതിരായ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ ഇന്ന് മേഖലാടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിലും പൊതു സ്ഥലങ്ങളിലും സമരം സംഘടിപ്പിക്കുമെന്ന് കെ.എസ് കെ.ടി.യു ജില്ലാ പ്രസിഡന്റ് കെ.രാഘവനും ജില്ലാ സെക്രട്ടറി എം.സത്യപാലനും അറിയിച്ചു. കർഷക മാർച്ചിനെ അടിച്ചമർത്താനുള്ള നീക്കങ്ങൾക്കെതിരെ നടക്കുന്ന സമയം വിജയമാക്കണമെന്നും കെ.എസ്.കെ.ടി.യു ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു.