t

ആലപ്പുഴ: ഇരവുകാട് വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബഷീർ കോയാപറമ്പിലിന്റെ തിരഞ്ഞെടുപ്പ് കുടുംബയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി. സുഗതൻ ഉദ്ഘാടനം ചെയ്തു. വീടില്ലാത്ത 3500 പേർക്കാണ് അഞ്ചു വർഷം കൊണ്ട് ആലപ്പുഴ നഗരത്തിൽ വീടു നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഷിജു ത്വാഹ അദ്ധ്യക്ഷത വഹിച്ചു. എ.എം. നസീർ, ഇല്ലിക്കൽ കുഞ്ഞുമോൻ, ബഷീർ കോയാപറമ്പിൽ, സി.മോഹനൻ, അൻസിൽ അഷറഫ്, നൗഷാദ് സ്വാമീനാഥൻ, ശ്രീകുമാർ, ശോഭരാജ്, മുരുകൻ, എ.എ. റസാഖ്, അഷറഫ്, മിനി, ഉഷ ലൗലി തുടങ്ങിയവർ സംസാരിച്ചു: