ചേർത്തല: ദേശീയപാതയിൽ ചേർത്തല തങ്കി കവലയിൽ കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്ക്. ഹരിപ്പാട് ചേപ്പാട് നാലിൽചിറമേൽ കിഴക്കതിൽ കാർത്തികേയന്റെ മകൻ അരുൺ കാർത്തികേയൻ (27), ഗോകുൽ നിവാസിൽ ഗോകുൽ (27) എന്നിവർക്കാണ് പരിക്കേ​റ്റത്.ഗുരുതരമായി പരിക്കേ​റ്റ അരുണിനെ കോട്ടയം മെഡി. ആശുപത്രിയിലും ഗോകുലിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.35നായിരുന്നു അപകടം. കാറിടിച്ച് തെറിച്ച ബൈക്ക് മീഡിയൻ ഗ്യാപിലുണ്ടായിരുന്ന പിക്കപ്പ് വാനിലിടിച്ചാണ് നിന്നത്. കൊച്ചിൻ ഷിപ് യാർഡിൽ താത്കാലിക ജീവനക്കാരായ ഇരുവരും ജോലിക്കായി പോകുമ്പോഴായിരുന്നു അപകടം. സമാന അപകടങ്ങൾ നടക്കുന്ന ഇവിടെ സിഗ്നൽ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളായി.