ന്യൂഡൽഹി: തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. നിലവിൽ 5,70,458 പേരാണ് ചികിത്സയിൽ കഴിയുന്നത്. 74,91,513 പേർ രോഗമുക്തി നേടി.
24 മണിക്കൂറിനിടെ 46,964 പുതിയ രോഗികൾ. ആകെ രോഗികൾ 81,84,083.
ഇന്നലെ 470 മരണം. ആകെ മരണം 1,22,111.
ഒക്ടോബറിൽ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 30 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സെപ്തംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോളാണ് ഈ ഇടിവ്. സെപ്തംബറിൽ 26.2 ലക്ഷം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ 18.3 ലക്ഷം മാത്രം. സെപ്തംബറിൽ 33,255 പുതിയ മരണം റിപ്പോർട്ട് ചെയ്തു. ഒക്ടോബറിൽ 23,500 മാത്രം. പ്രതിദിന രോഗികളിലും മരണത്തിലും ആഗസ്റ്റിനേക്കാൾ കുറവായിരുന്നു ഒക്ടോബറിൽ.