modi

ന്യൂഡൽഹി : കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ കേരളത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്ക് പ്രാർത്ഥിക്കുന്നു. ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവന നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ' - മോദി ട്വിറ്ററിലൂടെ ആശംസയർപ്പിച്ചു.കേരളത്തിന്റെ പ്രകൃതി ഭംഗി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ സംസ്ഥാനത്തോട് അടുപ്പിക്കുന്നു. അതുകൊണ്ട് തന്നെ ലോക സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേരളമെന്നും മോദി ട്വീറ്റിൽ കുറിച്ചു.