ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും നൽകിയിരിക്കുന്ന ഇസഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.
ബോംബെ ഹൈക്കോടതി നിർദ്ദേശപ്രകാരം അനുവദിച്ചിരിക്കുന്ന സുരക്ഷ ഒഴിവാക്കണമെന്ന ഹിമാൻഷു അഗർവാളിന്റെ ഹർജിയാണ് ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് തള്ളിയത്.