ന്യൂഡൽഹി: നേരിയ ലക്ഷണങ്ങളോടെയുള്ള കൊവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ ആയുർവേദം ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ (എ.ഐ.ഐ.എ) അധികൃതർ. ഡൽഹിയിൽ മുപ്പതുവയസുകാരനായ ആരോഗ്യപ്രവർത്തകനെ കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആയുർവേദത്തിലൂടെ സുഖപ്പെടുത്തിയ മാതൃകയാണ് എ.ഐ.ഐ.എ തെളിവായി മുന്നോട്ട് വയ്ക്കുന്നത്.