ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. ഇതോടെ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 82,29,313 ആയി ഉയർന്നു. 496 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,22,607.
രോഗം ബാധിച്ച് ചികിത്സയിലുള്ളത് 5,61,908 പേരാണ്. 75,44,798 പേർ രോഗമുക്തി നേടി.
കഴിഞ്ഞ കുറേ ദിവസമായി ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.