ന്യൂഡൽഹി : മുതിർന്ന ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനി അടക്കം 32 പേർ പ്രതിചേർക്കപ്പെട്ട ബാബ്റി മസ്ജിദ് കേസിൽ വിധി പറഞ്ഞ ശേഷം അനുവദിച്ച സുരക്ഷ നീട്ടണമെന്ന വിരമിച്ച ജഡ്ജി എസ്.കെ. യാദവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് എസ്.കെ.യാദവിന്റെ ആവശ്യം തള്ളിയത്. കേസിന്റെ സങ്കീർണ സ്വഭാവം കണക്കിലെടുത്ത് സുരക്ഷ നീട്ടി നൽകണമെന്നായിരുന്നു യാദവിന്റെ ആവശ്യം. സെപ്തംബർ 30 ന് സുപ്രീംകോടതിക്ക് ജഡ്ജി എഴുതിയ കത്ത് വായിച്ചുവെന്നും സുരക്ഷ നൽകേണ്ട ആവശ്യം തത്കാലം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.