ന്യൂഡൽഹി : ഹാഥ്‌രസ് കേസിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ഇന്നലെ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിൽ സർക്കാർ സമർപ്പിച്ചു. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് രാജൻ റോയ്, എ.ഡി.ജി ക്രമസമാധാനം പ്രശാന്ത് കുമാർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി തരുൺ ഗബ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടംബത്തിന്റേയും ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും വിശദീകരണം കോടതി രേഖപ്പെടുത്തി.
ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച തുടർ നടപടികൾ അലഹബാദ് ഹൈക്കോടതി പരിശോധിച്ചു. തുടർ വാദത്തിനായി കേസ് 25ലേക്ക് മാറ്റി.