ന്യൂഡൽഹി: മലബാറിൽ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾക്ക് ചുറ്റിലും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച പ്രദേശത്ത് താമസിക്കുന്നവരുടെ കൃഷിക്കും കെട്ടിട നിർമ്മാണത്തിനും തടസമില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ വടകര എം..പി കെ. മുരളീധരന് അയച്ച കത്തിൽ അറിയിച്ചു.
ഈ പ്രദേശം പരിസ്ഥിതിലോല മേഖലയായി കഴിഞ്ഞ ആഗസ്‌റ്റ് അഞ്ചിന് പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാർ നൽകിയ പട്ടിക അടിസ്ഥാനമാക്കിയാണെന്നും മന്ത്രി വ്യക്തമാക്കി.പരിസരവാസികൾക്ക് കൃഷി, ക്ഷീരകൃഷി, മത്സ്യകൃഷി തുടങ്ങിയവ തുടരാം.സ്വന്തം ഭൂമിയിൽ വീടും നിർമ്മിക്കാം. ജനങ്ങളുടെ പരാതികൾ വിദഗ്‌ദ്ധ സമിതി പരിഗണിക്കും..ജനങ്ങളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കെ.മുരളീധരൻ അയച്ച കത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം.