പെൻസിൽവാനിയയിലെ ഫിലഡൽഫിയയിലുള്ള ലോച്ചൽസ് ബേക്കറി, രണ്ടു പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പേരുകളുള്ള കേക്കുകൾ ഉണ്ടാക്കി വിൽക്കുന്ന രീതിയുണ്ട്. ഇക്കുറിയും ട്രംപിന്റെയും ബൈഡന്റെയും പേരുകൾ ഉള്ള കേക്കുകൾ വിൽക്കുന്നു.ഏത് സ്ഥാനാർത്ഥിയുടെ കേക്കുകളാണോ കൂടുതൽ വിറ്റുപോകുന്നത് അതിന് അനുകൂലമാണ് ബേക്കറിയുടെ പ്രവചനം. ഇക്കുറി കൂടുതലും കേക്കുകൾ വിറ്റുപോയിരിക്കുന്നത് ട്രംപിന്റെ പേരിലാണ്. ഇത് അങ്ങനെ എഴുതിത്തള്ളാവുന്നതല്ല. കാരണം കഴിഞ്ഞ രണ്ടുതവണ ഒബാമ ജയിച്ചപ്പോഴും 2016ൽ ട്രംപ് വിജയിച്ചപ്പോഴും ബേക്കറിയുടെ പ്രവചനം ശരിയായിരുന്നു.